ബൈക്കിന്റെ വേഗത കുറയ്ക്കാന്‍ പറഞ്ഞതിന് ഗൃഹനാഥനെ മര്‍ദ്ദിച്ചു: യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (18:10 IST)
ബൈക്കിന്റെ വേഗത കുറയ്ക്കാന്‍ പറഞ്ഞതിന് ഗൃഹനാഥനെ മര്‍ദ്ദിച്ച യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു. വാഴവിള കോളനിയില്‍ അനന്ദു(23), മുട്ടുമണ്‍ സ്വദേശി അഭിലാഷ്(23) എന്നിവരാണ് അറസ്റ്റിലായത്. രജേഷ് എന്നയാളുടെ വീടിനുമുന്നിലെ വലയില്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. വേഗത കുറയ്ക്കാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് വടിയുമായി വന്ന പ്രതികള്‍ രജേഷിനെ മര്‍ദ്ദിക്കുകയായിരുന്നു. ഇയാളുടെ ഭാര്യക്കും മക്കള്‍ക്കും സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. മലയാലപ്പുഴ പൊലീസാണ് ഇരുവരെയും അറസ്റ്റുചെയ്തത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍