തിരുവനന്തപുരത്ത് ഭര്‍ത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് ഭാര്യയും കുഞ്ഞും കിണറ്റില്‍ ചാടി മരിച്ചു. കൊടുവഴന്നൂര്‍ പന്തുവിള സുദിന്‍ ഭവനില്‍ ബിന്ദു(40), റെജിന്‍(5) എന്നിവരാണ് മരിച്ചത്. ആസിഡ് വീണ് പരിക്കേറ്റ ഭര്‍ത്താവ് രജിലാലിനെ(40) മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമാണ്. നിലവില്‍ ഐസിയുവിലാണ്.