നിപ രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ എണ്ണം എട്ടായി; സമ്പര്‍ക്ക പട്ടികയും നീളുന്നു

തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (14:31 IST)
കേരളത്തിലെ നിപ രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ എണ്ണം ഉയരുന്നു. കോഴിക്കോട് 12 വയസ്സുകാരന്‍ നിപ ബാധിച്ചു മരിച്ചതിനു പിന്നാലെ തയ്യാറാക്കിയ സമ്പര്‍ക്ക പട്ടിക നീളുകയാണ്. നിപ രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ എണ്ണം എട്ടായി. കോഴിക്കോട് ജില്ലാ കലക്ടറാണ് ഇക്കാര്യം അറിയിച്ചത്. കുട്ടിയുടെ മാതാവും രണ്ട് ആരോഗ്യ പ്രവര്‍ത്തകരുമടക്കം നേരത്തെ മൂന്ന് പേര്‍ക്കായിരുന്നു രോഗ ലക്ഷണങ്ങളുണ്ടായിരുന്നത്. നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ എണ്ണവും ഉയര്‍ന്നിട്ടുണ്ട്. 251 പേരെയാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ കുട്ടിയുമായി അടുത്തിടപഴകിയ 32 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍