നിപ വൈറസ്: വളര്‍ത്തുമൃഗങ്ങളുമായി അടുത്തിടപഴകുമ്പോള്‍ ശ്രദ്ധിക്കണം

തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (09:05 IST)
നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. വളര്‍ത്തുമൃഗങ്ങളുമായി അടുത്തിടപഴകുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം. രോഗങ്ങളുള്ള മൃഗങ്ങളുമായി അടുത്തിടപഴകുമ്പോള്‍ മാസ്‌ക്, കൈയുറ മുതലായവ നിര്‍ബന്ധമായും ധരിക്കണം. വളര്‍ത്തുമൃഗങ്ങളെ മുഖത്തോട് ചേര്‍ത്ത് ഓമനിക്കുന്ന പ്രവണത പരമാവധി ഒഴിവാക്കുക. മൃഗങ്ങളില്‍ നിന്നും പക്ഷികളില്‍ നിന്നുമാണ് നിപ വൈറസ് അതിവേഗം മനുഷ്യരിലേക്ക് പകരുക. വവ്വാലുകളും പന്നികളുമാണ് പ്രധാന രോഗവാഹകര്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍