അന്ന് നിപ പരത്തിയത് വവ്വാല്‍ തന്നെയോ? ഉത്തരം കിട്ടാതെ ആരോഗ്യവകുപ്പ്

തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (07:42 IST)
കേരളത്തില്‍ മൂന്നാമതും നിപ സ്ഥിരീകരിച്ചിരിക്കുകയാണ്. 2018 ലാണ് കേരളത്തില്‍ ആദ്യ നിപ കേസ് സ്ഥിരീകരിച്ചത്. അന്ന് 21 പേരാണ് നിപ വൈറസ് ബാധിച്ച് മരിച്ചത്. 2018 ലെ നിപ വൈറസ് ബാധയുടെ ഉറവിടം ഇപ്പോഴും അജ്ഞാതമാണ്. രോഗം പൊട്ടിപ്പുറപ്പെട്ട പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കടയ്ക്കു സമീപത്തുനിന്നുള്ള പ്രദേശത്തുനിന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐ.സി.എം.ആര്‍.) നടത്തിയ പരിശോധനയില്‍ പിടികൂടിയ 10 വവ്വാലുകളില്‍ നിപ വൈറസ് കണ്ടെത്തിയിരുന്നു. അതേ വൈറസാണ് മനുഷ്യരിലും കണ്ടെത്തിയതെങ്കിലും അവയില്‍നിന്നാണോ ആദ്യം മരിച്ച സൂപ്പിക്കടയിലെ മുഹമ്മദ് സാബിത്തിന് രോഗം ബാധിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. നിപയെ പ്രതിരോധിക്കാന്‍ രോഗ ഉറവിടം കണ്ടെത്തേണ്ടത് വളരെ അത്യാവശ്യമാണ്. വവ്വാല്‍ കടിച്ച പഴം കഴിച്ചതുകൊണ്ടാകും 2018 ല്‍ നിപ വൈറസ് ബാധ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതെന്നാണ് ആരോഗ്യവകുപ്പ് ഇപ്പോഴും കരുതുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍