നിപ വൈറസ് ആടില്‍ നിന്നല്ല ! സംശയം വവ്വാലുകളിലേക്ക്

തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (08:17 IST)
നിപ ബാധിച്ച് മരിച്ച 12 വയസുകാരന്റെ രോഗഉറവിടം കണ്ടെത്താന്‍ തീവ്രശ്രമം. കുട്ടിയുടെ വീട്ടിലെ ആടില്‍ നിന്നല്ല വൈറസ് പകര്‍ന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കുട്ടിക്ക് നിപ രോഗലക്ഷണങ്ങള്‍ കാണിക്കുന്നതിനു മുന്‍പ് വീട്ടിലെ ആടിന് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വീട്ടിലെ ആടാണോ വൈറസിന്റെ ഉറവിടമെന്ന സംശയവും ആരോഗ്യമന്ത്രി ഇന്നലെ പ്രകടിപ്പിച്ചു. എന്നാല്‍, ആടിന് രണ്ടര മാസം മുന്‍പാണ് രോഗം വന്നതെന്നും ഇപ്പോള്‍ മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. തൊട്ടടുത്ത വീട്ടിലെ ആടുകള്‍ക്കൊന്നും ആരോഗ്യപ്രശ്‌നങ്ങളില്ല. വവ്വാലുകളും പന്നികളുമാണ് നിപ രോഗവാഹകര്‍. ഇന്ത്യയില്‍ പ്രധാനമായും വവ്വാലുകളില്‍ നിന്നാണ് നിപ വൈറസ് പടര്‍ന്നിരിക്കുന്നത്. നിപ രോഗവാഹകരുടെ പട്ടികയില്‍ ആട് ഉള്‍പ്പെടുന്നില്ലെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍