നിപ രോഗലക്ഷണങ്ങളോടെ മരിച്ച കുട്ടിയുടെ വീടിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള റോഡുകള്‍ അടച്ചു

ഞായര്‍, 5 സെപ്‌റ്റംബര്‍ 2021 (07:57 IST)
നിപ രോഗലക്ഷണങ്ങളോടെ മരിച്ച 12 വയസുകാരന്റെ വീടിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള റോഡുകള്‍ അടച്ചു. മാരക വൈറസ് ആയതിനാല്‍ പ്രതിരോധ മാര്‍ഗം എന്ന രീതിയിലാണ് റോഡുകള്‍ അടച്ചത്. കുട്ടിയുടെ മാതാപിതാക്കളെ പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റി. കുട്ടിക്ക് നിപ വൈറസ് ആണോ എന്നതിനു ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. രണ്ട് സാംപിളുകളുടെ പരിശോധനാഫലം ഇനി ലഭിക്കാനുണ്ട്. ആദ്യ സ്രവ സാംപിള്‍ പരിശോധനയില്‍ നിപ സ്ഥിരീകരിച്ചതായി സൂചനയുണ്ട്. ആരോഗ്യമന്ത്രി വീണ ജോര്‍ജ് കോഴിക്കോട് ക്യാംപ് ചെയ്യുന്നു. മന്ത്രി മുഹമ്മദ് റിയാസും കോഴിക്കോട് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. നിപ രോഗലക്ഷണങ്ങളോടെ മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കുന്നുണ്ട്. കേന്ദ്ര സംഘവും കോഴിക്കോട് എത്തിയേക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍