വിണ്ടും കൊവിഡ് മരണം: കണ്ണൂരിൽ ചികിത്സയിലുണ്ടായിരുന്ന മാഹി സ്വദേശി മരിച്ചു

Webdunia
ശനി, 11 ഏപ്രില്‍ 2020 (09:12 IST)
കണ്ണൂർ: സംസ്ഥാനത്ത് ഒരാൾകൂടി കൊവിഡ് ബാധയെ തുടർന്ന് മരിച്ചു. മാഹി ചെറുകല്ലായി സ്വദേശി പി മെഹ്റൂഫി(71)യാണ് രോഗ ബാധയെ തുടർന്ന് മരിച്ചത്. കഴിഞ്ഞ നാല് ദിവസമായി കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.
 
രോഗം ഗുരുതരമായ നിലയിലാണ് പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഇദ്ദേഹത്തിന് വൃക്കരോഗവും ഹൃദ്രോഗവും ഉണ്ടായിരുന്നു. ഇതാണ് രോഗം ഗുരുതരമാകാൻ കാരണം. എവിടെനിന്നുമാണ് ഇദ്ദേഹത്തിന് കൊവിഡ് ബാധ ഉണ്ടായത് എന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article