വന്‍കിട വികസനവാദികള്‍ രാജ്യത്തിന്റെ വിശാല താല്‍പര്യത്തിന് എതിര് നില്‍ക്കുന്നതായി മാധവ് ഗാഡ്ഗില്‍. കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗാഡ്ഗില്‍. ജനപങ്കാളിത്തം കൂടി ഉറപ്പു വരുത്തിക്കൊണ്ടുള്ളതായിരുന്നു പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് താന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.
എന്നാല്‍ പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച തന്റെ റിപ്പോര്‍ട്ടിനെ കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടന്നുവെന്നും റിപ്പോര്‍ട്ട് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതായി വരുത്തി തീര്‍ക്കാന്‍ നീക്കം നടന്നുവെന്നു അദ്ദേഹം പറഞ്ഞു. ഇത് എതിര്‍പ്പിന് കാരണമായെന്നും ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടി.
പശ്ചിമഘട്ട മേഖലയില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കണോയെന്ന് തീരുമാനിക്കേണ്ടത് അവിടെ താമസിക്കുന്നവരാണ്. ആറന്മുളയില്‍ ഭൂരഹിതര്‍ക്ക് നല്‍കാന്‍ കണ്ടു വച്ചിരുന്ന ഭൂമി നിര്‍ദ്ദിഷ്ട വിമാനത്താവള പദ്ധതിക്ക് ലഭിച്ചത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.