പ്രശസ്ത കഥകളി ആചാര്യൻ മടവൂർ വാസുദേവൻ നായർ വേദിയിൽ കുഴഞ്ഞുവീണു മരിച്ചു

Webdunia
ബുധന്‍, 7 ഫെബ്രുവരി 2018 (08:39 IST)
പ്രശസ്ത കഥകളി ആചാര്യൻ മടവൂർ വാസുദേവൻ നായർ (89) അന്തരിച്ചു. കൊല്ലം അഞ്ചലിലെ അഗസ്ത്യാകോട് മഹാദേവ ക്ഷേത്രത്തിൽ കഥകളി അവതരിപ്പിച്ചു കൊണ്ടിരിക്കെ വേദിയിൽ കുഴഞ്ഞ് വീണ അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കഥകളിക്കിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് അണിയറയിലേക്കു മടങ്ങിയ വാസുദേവൻ നായർ മരണത്തിനു കീഴടങ്ങുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാ​ര്യ: സാ​വി​ത്രി അ​മ്മ. മ​ക്ക​ൾ: മ​ധു, മി​നി, ഗം​ഗ.

ക​ഥ​ക​ളി​യു​ടെ തെ​ക്ക​ൻ സ​മ്പ്ര​ദാ​യ​ത്തി​ന്‍റെ സ​വി​ശേ​ഷ​വ്യ​ക്തി​ത്വ​വും സൗ​ന്ദ​ര്യ​വും ഉ​യ​ർ​ത്തി​പ്പി​ടി​ച്ച മ​ട​വൂ​രി​നെ രാജ്യം പ​ദ്മ​ഭൂ​ഷ​ണ്‍ ന​ൽ​കി ആ​ദ​രി​ച്ചി​രു​ന്നു. കേ​ര​ള ക​ലാ​മ​ണ്ഡ​ലം അ​വാ​ർ​ഡ്, തു​ള​സീ​വ​നം അ​വാ​ർ​ഡ്, സം​ഗീ​ത​നാ​ട​ക അ​ക്കാ​ഡ​മി അ​വാ​ർ​ഡ് തു​ട​ങ്ങി​യ പു​ര​സ്കാ​ര​ങ്ങളും അദ്ദേഹം നേ​ടി​യി​ട്ടു​ണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article