വിലയും ഫീച്ചേഴ്‌സും ഞെട്ടിക്കും; വിപണിയില്‍ തരംഗമാകാന്‍ കിടിലന്‍ ഫോണുമായി എച്ച്ടിസി എത്തുന്നു

Webdunia
ചൊവ്വ, 6 ഫെബ്രുവരി 2018 (16:46 IST)
വിപണിയിലെ തിരിച്ചടി മറികടക്കാന്‍ കൊതിപ്പിക്കുന്ന മാറ്റങ്ങളുമായി ‘യു 11 പ്ലസു’മായി എച്ച്ടിസി എത്തുന്നു. ഫെബ്രുവരി ഏഴുമുതല്‍ വില്‍പ്പനയ്‌ക്ക് എത്തുന്ന പുതിയ ഫോണിന് ആറ് ഇഞ്ച് സൂപ്പര്‍ എല്‍‌സിഡി ഡിസ്‌പ്ലേയാണ് പ്രധാന പുതുമ.

3930mAh  ബാറ്ററിയാണ് യു 11 ഫോണിന്റെ എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. സ്‌നാപ് ഡ്രാഗണ്‍ 835 പ്രൊസസറാണ് ഫോണിനുള്ളത്. ആറ് ജിബി റാമും 128 ജിബി സ്‌റ്റോറേജും എച്ച്ടിസിയുടെ ഈ മോഡലിനുണ്ട്. രണ്ട് ടെറാ ബൈറ്റ് വരെയുള്ള എസ്ഡി കാര്‍ഡ് ഉപയോഗിക്കാനും ഫോണില്‍ സാധിക്കും.

ഫിങ്കര്‍ പ്രിന്റ് സ്‌കാനര്‍ പിന്നിലേക്ക് മാറ്റിയെങ്കിലും ക്യാമറയുടെ കാര്യത്തില്‍ യു 11 പിന്നിലാണ്. 12 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും 8 മെഗാപ്കിസല്‍ സെല്‍ഫി ക്യാമറയുമാണിതിന്. 56,990 രൂപ വില വരുന്ന ഫോണിന്റെ ക്യാമറയിലെ ഈ പോരായ്‌മ വിപണിയില്‍ തിരിച്ചടിയാകുമോ എന്നാണ് ആശങ്ക.

വെള്ളി നിറത്തിലുള്ള ഫോണ്‍ ഫെബ്രുവരി ഏഴ് മുതല്‍ ഫ്‌ലിപ്പ് കാര്‍ട്ടില്‍ വില്‍പ്പനയ്‌ക്കെത്തും.

അനുബന്ധ വാര്‍ത്തകള്‍

Next Article