കുളിമുറിയില്‍ ഒളിഞ്ഞു നോക്കുന്നതിനിടെയില്‍ തല ഗ്രില്ലില്‍ കുടുങ്ങി; ഷാനവാസ് എംപിയുടെ ഡ്രൈവര്‍ പിടിയില്‍

Webdunia
വെള്ളി, 7 ഓഗസ്റ്റ് 2015 (12:36 IST)
കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയ എംഐ ഷാനവാസ് എംപിയുടെ ഡ്രൈവറും സെക്യൂരിറ്റി ജീവനക്കാരനുമായ യുവാവ് പിടിയില്‍. സംഭവത്തില്‍ ഐക്കരപ്പടി സ്വദേശി നൌഷാദാണ് പിടിയിലായത്. ഇയാളെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. വീട്ടുടമയ്ക്ക് പരാതി ഇല്ലാത്തതിനാല്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

വ്യാഴാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം നടന്നത്. തൊണ്ടയാട് അധ്യാപകന്റെ വീട്ടിലെ കുളിമുറിയില്‍ ഒളിഞ്ഞുനോക്കിയ നൌഷാദിന്റെ തല ഗ്രില്ലില്‍ കുടുങ്ങുകയായിരുന്നു. തല പുറത്തെടുക്കാന്‍ സാധിക്കാതിരുന്ന ഇയാള്‍ ശബ്‌ദം വെച്ചതോടെ വീട്ടുടമയായ അധ്യാപകന്‍ വിവരം മനസിലാക്കുകയായിരുന്നു.

അധ്യാപകന്‍ വിവരം പുറത്ത് പറഞ്ഞതോടെ നാട്ടുകാര്‍ എത്തിച്ചെരുകയും യുവാവിനെ പിടികൂടി താഴെയിറക്കുകയുമായിരുന്നു. തുടര്‍ന്ന് ചേവായൂര്‍ പൊലീസെത്തി യുവാവിനെ കസ്‌റ്റഡിയിലെടുത്തു. വീട്ടുടമയ്ക്ക് പരാതി ഇല്ലാത്തതിനാല്‍ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.