കഴിഞ്ഞ കാര്യങ്ങളില്‍ വിവാദം ഉണ്ടാക്കണ്ട: ശബരിമല വിഷയത്തില്‍ എംഎ ബേബി

ശ്രീനു എസ്
തിങ്കള്‍, 22 മാര്‍ച്ച് 2021 (08:58 IST)
ശബരിമലയിലെ കഴിഞ്ഞ കാര്യങ്ങളില്‍ വിവാദം ഉണ്ടാക്കണ്ടായെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ഇത്തവണത്തെ തീര്‍ത്ഥാടനം സമാധാനപരമായാണ് നടന്നതെന്നും ഇതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഈ വിഷയത്തില്‍ പ്രതിപക്ഷം പക്വത കാട്ടണമെന്നും അദ്ദേഹം വ്യക്തമാക്കി.
 
ഇപ്പോള്‍ മറ്റു ഉദ്ദേശത്തോടുകൂടിയാണ് ശബരിമല വിഷയമാക്കുന്നത്. എന്നാല്‍ സാക്ഷര കേരളത്തില്‍ ഇത് വിലപ്പോകില്ലെന്നും എംഎ ബേബി പറഞ്ഞു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കെഎസ് യു പ്രസിഡന്റില്‍ നിന്ന് വളര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article