കേരളത്തിൽ ബിജെപിയുടെ നായർ വോട്ട് മൂന്നിരട്ടിയായി,ഈഴവ വോട്ടിലും വർധന, വോട്ടുവിഹിതം ഇങ്ങനെ

ശനി, 20 മാര്‍ച്ച് 2021 (15:13 IST)
നായർ,ഈഴവ സമുദായങ്ങളിൽ നിന്നും ബിജെപിക്ക് ലഭിക്കുന്ന വോട്ടിൽ കഴിഞ്ഞ രണ്ട് തിരെഞ്ഞെടുപ്പുകളിൽ കാര്യമായ വർധനവുണ്ടായതായി സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസ്(ഡിഎസ്‌ഡിഎസ്) സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ച്(സിപിപിആർ) എന്നിവർ ചേർന്ന് നടത്തിയ നാഷണൽ ഇലക്ഷൻ സർവേ നിഗമനം.
 
2006ലും 2011ലും 11 ശതമാനം നായർ വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. 2016ൽ ഇത് 33 ശതമാനമായി ഉയർന്നു. യുഡിഎഫിന്റെ 43 ശതമാനത്തിൽ 20 ശതമാനം കുറവുണ്ടായി.അതേസമയം എൽഡിഎഫ് നേരിയ നേട്ടമുണ്ടാക്കി.ശബരിമല ചർച്ചാവിഷയമായ ലോക്‌സഭ തിരെഞ്ഞെടുപ്പിലാണ് ഈ മാറ്റം.
 
അതേസമയം ഈഴവ വോട്ടുകളിലും ബിജെപി നേട്ടമുണ്ടാക്കി. 2006ൽ ആറും 2011ൽ ഏഴും ശതമാനവും ഉണ്ടായിരുന്നത് 2016ൽ 17 ശതമാനമാക്കി ഉയർത്താൻ ബിജെപിക്കായി. എൽഡിഎഫിനാണ് ഇവിടെ നഷ്ടം സംഭവിച്ചത്. എൽഡിഎഫിന്റെ ഈഴവ വോട്ട് വിഹിതം 65 ശതമാനത്തിൽ നിന്നും 49 ശതമാനമായി കുറഞ്ഞു.
 
മുസ്ലീം,ക്രിസ്ത്യൻ വോട്ടുകളിൽ യു‌ഡിഎഫ് പിന്തുണയിൽ കാര്യമായ മാറ്റമില്ല. 2016ൽ പക്ഷേ ക്രിസ്ത്യൻ വോട്ടുകളിൽ വർധനവ് നേടാൻ എൽഡിഎഫിനായിട്ടുണ്ട്. 2011ൽ 27 ശതമാനമുണ്ടായിരുന്ന വോട്ട് വിഹിതം 2016ൽ 35 ശതമാനമായി ഉയർന്നു. അതേസമയം 2011ൽ ഒരു ശതമാനം ക്രിസ്ത്യൻ വോട്ടുകളിൽ നിന്നും 9 ശതമാനം നേടാൻ എൻഡിഎ‌യ്ക്ക് സാധിച്ചതായി സർവേയിൽ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍