‘ശുംഭന്‍ ’ പരാമര്‍ശത്തില്‍ സുപ്രീം കോടതി നാലാഴ്ചത്തെ തടവിന് ശിക്ഷ സിപിഎം നേതാവ് എം വി ജയരാജന്‍ ഫെബ്രുവരി രണ്ടിന് കീഴടങ്ങും. ഹൈക്കോടതി രജിസ്ട്രാര്‍ക്ക് മുമ്പിലാണ് കീഴടങ്ങുക.സുപ്രീംകോടതിയുടെ വിധി അംഗീകരിക്കുന്നെന്ന് എം വി ജയരാജന്‍ നേരത്തെ അറിയിച്ചിരുന്നു. ജയരാജന്‍ കീഴടങ്ങാന്‍ ഒരാഴ്ചത്തെ സമയം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുപ്രീംകോടതി ഇത് അനുവദിച്ചിരുന്നില്ല.
2010 ജൂലൈ 26നായിരുന്നു എം വി ജയരാജന്‍ വിവാദമായ ശുംഭന്‍ പരാമര്‍ശം നടത്തിയത്. പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി വിധിക്കതിരെ പ്രതിഷേധം അറിയിച്ചു കൊണ്ടു നടത്തിയ യോഗത്തില്‍ ചില ശുംഭന്മാര്‍ ആണ് ഇത്തരത്തിലുള്ള വിധി പുറപ്പെടുവിക്കുന്നതെന്ന് ആയിരുന്നു ജയരാജന്‍ പറഞ്ഞത്.