ഹരിവരാസനം അവാര്‍ഡ് എം ജി ശ്രീകുമാറിന്

Webdunia
വ്യാഴം, 7 ജനുവരി 2016 (14:42 IST)
ഇക്കൊല്ലത്തെ ഹരിവരാസനം അവാര്‍ഡ് പ്രശസ്ത ഗായകന്‍ എം ജി ശ്രീകുമാറിനു നല്‍കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കുന്ന ഈ അവാര്‍ഡിന് ശ്രീകുമാറിനെ തെരഞ്ഞെടുത്തതായി ദേവസ്വം മന്ത്രി വി എസ് ശിവകുമാര്‍ അറിയിച്ചു.
 
കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ച പമ്പാ സംഗത്തിലായിരുന്നു ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടായത്. മകര വിളക്ക് ദിവസം സന്നിധാനത്ത് നടക്കുന്ന ചടങ്ങില്‍ പുരക്സാരം സമ്മാനിക്കും.
 
പ്രശസ്ത പിന്നണി ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിനായിരുന്നു കഴിഞ്ഞ വര്‍ഷം  ഈ അവാര്‍ഡ് ലഭിച്ചത്.