പി കെ ശശിക്കെതിരായ പരാതിയിൽ പാർട്ടി ഉടൻ തന്നെ പാർട്ടിതീരുമാനമെടുക്കുമെന്ന് എം എ ബേബി

Webdunia
ശനി, 22 സെപ്‌റ്റംബര്‍ 2018 (11:45 IST)
പി കെ ശശിക്കെതിരായി ഡിവൈഎഫ്‌ഐ വനിതാ നേതാവ് നൽകിയ പരാതിയില്‍ സിപിഐഎം തീരുമാനം ഉടനെടുക്കുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. പരാതി അന്വേഷിക്കാന്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. 
 
പാർട്ടി കമ്മീഷന്റെ റിപ്പോര്‍ട്ട് കിട്ടയതിന് ശേഷമായിരിക്കും നടപടി ഉണ്ടാകുക. പാര്‍ട്ടി തലത്തില്‍ പരാതി അന്വേഷിക്കുന്നതിനെയും അദ്ദേഹം ന്യായീകരിച്ചു. ആ വനിതാ നേതാവിന് പരാതി ആർക്ക് നൽകുന്നതിനും ഉള്ള സ്വാതന്ത്ര്യം ഉണ്ട്. ഇത് പല പാർട്ടി നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്.
 
അതുപോലെതന്നെയാണ് അവർ പാർട്ടിക്ക് പരാതി നൽകാൻ തീരുമാനിച്ചതും. മറിച്ച്‌ പൊലീസിന് പരാതി നല്‍കി നിയമപരമായി മുന്നോട്ടുപോകണം എന്നാണ് അവരുടെ തീരുമാനമെങ്കിൽ അവര്‍ക്ക് അതിനും സ്വാതന്ത്ര്യമുണ്ട്. അക്കാര്യം പരാതിക്കാരിയാണ് തീരുമാനിക്കേണ്ടതെന്നും എം എ ബേബി പറഞ്ഞു.
 
അതേസമയം, കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്തത് പഴുതടച്ച അന്വേഷണത്തിന് ശേഷമെന്ന് എം എ ബേബി വ്യക്തമാക്കി. കന്യാസ്ത്രീകളുടെ സമരത്തെ കോടിയേരി തള്ളിപ്പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article