തിരുവോണം ബമ്പര്‍: ഭാഗ്യവാനെ കണ്ടെത്തിയില്ല

Webdunia
ശനി, 19 സെപ്‌റ്റംബര്‍ 2015 (18:23 IST)
ഇത്തവണത്തെ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 7 കോടിയുടെ ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ ടിക്കറ്റ് വിറ്റഴിച്ചത് ആറ്റിങ്ങലില്‍, എന്നാല്‍ ഇതുവരെ ഭാഗ്യവാനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ട്. നറുക്കെറ്റുപ്പില്‍ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് ടി.ഇ 513282 എന്ന ടിക്കറ്റിന്‍റെ ഉടമ ഇതുവരെ ടിക്കറ്റുമായി ഏജന്‍റിനെയോ അധികൃതരെയോ സമീപിച്ചിട്ടില്ല എന്നാണു വിവരം.
 
ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു എതിര്‍വശത്തുള്ള ഭഗവതി ഏജന്‍സിയില്‍ നിന്ന് ചില്ലറ വില്‍പ്പനക്കാരനായ ആലം‍കോട്ടു മുട്ടുക്കോണം ചരുവിള വീട്ടില്‍ ശ്രീധരനാണു വില്‍പ്പന നടത്തിയത്.
 
ഇതിനൊപ്പം ശ്രീധരന്‍ തന്നെ വിറ്റഴിച്ച മറ്റൊരു ടിക്കറ്റിനു മൂന്നാം സമ്മാനമായ 5 ലക്ഷം രൂപ ലഭിച്ചു. ടി.ബി.324845 എന്ന ടിക്കറ്റ് വിറ്റഴിച്ച ശ്രീധരനു അതിന്‍റെ കമ്മീഷന്‍ ലഭിക്കും. 
 
സംസ്ഥാന സര്‍ക്കാരിന്‍റെ സമ്മര്‍ ബമ്പറിന്‍റെ രണ്ട് കോടിയും കാരുണ്യയുടെ ഒന്നാം സമ്മാനവും ഭഗവതി ഏജന്‍സി വഴി വിറ്റഴിച്ചതിനൊപ്പം മറ്റനേകം നിരവധി സമ്മാനങ്ങള്‍ ലഭിച്ച ടിക്കറ്റും ഇവിടെ നിന്നാണു വിറ്റഴിച്ചതെന്ന് ഉടമ തങ്കരാജ് അവകാശപ്പെട്ടു.