രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ ജില്ലവിട്ട് യാത്ര ചെയ്യുന്നതിന് പൊലിസ് പാസ് ആവശ്യമില്ലെന്ന് സംസ്ഥാന പൊലിസ് മേധാവി ലേക്നാഥ് ബെഹ്റ വ്യക്തമാക്കി. ഈ സമയത്തല്ലാത്ത യാത്രകള്‍ക്ക് പാസ് നിര്‍ബന്ധമാണ്. അത്യാവശ്യമല്ലെങ്കില്‍ രാത്രിയാത്ര ഒഴിവാക്കണമെന്നും മെഡിക്കല്‍ ആവശ്യമുള്‍പ്പടെ അത്യാവശ്യകാര്യങ്ങള്‍ക്കുമാത്രമേ രാത്രിയാത്ര അനുവദിക്കുകയുള്ളുവെന്നും സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി.
അതേസമയം ജില്ലയ്ക്ക് അകത്ത് ഹോട്ട്‌സ്‌പോട്ടുകളില്‍ ഒഴികെ ജനങ്ങള്‍ക്ക് സഞ്ചരിക്കാം. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും വരുന്നവര്‍ക്ക് പ്രവേശനം അനുവദിക്കില്ല. ഇരുചക്രവാഹനങ്ങളില്‍ കുടംബാംഗമാണെങ്കില്‍ പിന്‍സീറ്റിലെ യാത്ര അനുവദിക്കും. അതുപോലെ ഓട്ടോറിക്ഷകളില്‍ ഡ്രൈവറെ കൂടാതെ ഓരാളിനുമാത്രമേ യാത്രയ്ക്ക് അനുമതിയുള്ളു. എന്നാല്‍ കുടംബാംഗമാണെങ്കില്‍ മൂന്നുപേര്‍ക്ക് യാത്ര ചെയ്യാം.