Lok Sabha election 2024 : കൊല്ലത്തെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി നടന്‍ മുകേഷിന്റെ ആസ്തി 14.98 കോടി രൂപ

സിആര്‍ രവിചന്ദ്രന്‍
ശനി, 30 മാര്‍ച്ച് 2024 (13:44 IST)
കൊല്ലത്തെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി നടന്‍ മുകേഷിന്റെ ആസ്തി 14.98 കോടി രൂപ. സ്ഥാനാര്‍ത്ഥിയുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയപ്പോഴുള്ള കണക്കാണിത്. മുകേഷിന്റെ കൈവശമുള്ളത് 50,000 രൂപയാണ്. വിവിധബാങ്കുകളിലും തിരുവനന്തപുരം സബ് ട്രഷറിയിലുമായി 10. 48 കോടി രൂപയുണ്ട്. താമസിക്കുന്ന പട്ടത്താനത്തെ വീടും 230 സെന്റ് സ്ഥലും ചെന്നൈയിലെ രണ്ട് ഫ്‌ലാറ്റുകളുമടക്കം 4.49 കോടിയാണ് കണക്കാക്കിയിരിക്കുന്നത്.
 
സ്ഥാവര ജംഗമ സ്വത്തുക്കളായി ആകെയുള്ളത് 14,98,08376 രൂപയാണ്. ചെന്നൈ ടി നഗറിലെ വീട് മുകേഷിന്റെയും സരിതയുടെയും പേരിലാണ്. മേതില്‍ ദേവികയുടെയും മുകേഷിന്റെയും പേരില്‍ കടകംപള്ളിയില്‍ 13 സെന്റ് സ്ഥലം ഉണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article