പിണറായിയെ വിളിച്ചപ്പോള്‍ കിട്ടിയത് ഉമ്മന്‍‌ചാണ്ടിയെ, പക്ഷേ കാര്യം നടന്നു !

ഗേളി ഇമ്മാനുവല്‍
വ്യാഴം, 2 ഏപ്രില്‍ 2020 (20:03 IST)
കൊറോണവൈറസ് ലോക്‍ഡൌണിനെ തുടര്‍ന്ന് കോയമ്പത്തൂരിലെ ഹോസ്‌റ്റലില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥിനികള്‍ രക്ഷയ്‌ക്കായി മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചു. പക്ഷേ, കിട്ടിയത് മുഖ്യമന്ത്രിയെയല്ല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയെ. എന്തായാലും ഉമ്മന്‍‌ചാണ്ടി ഉടന്‍ തന്നെ കുട്ടികള്‍ക്കായി ആശ്വാസനടപടികള്‍ സ്വീകരിച്ചു. 
 
വിദ്യാര്‍ത്ഥിനികള്‍ക്ക് ഒരു മാസത്തേക്കുള്ള ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും കോയമ്പത്തൂരിലെ ഹോസ്റ്റലില്‍ ഉടനെത്തി. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആറ്‌ വിദ്യാര്‍ത്ഥിനികള്‍ക്കാണ് മുന്‍ മുഖ്യമന്ത്രിയുടെ കരുതല്‍ ആശ്വാസമായത്.
 
മുഖ്യമന്ത്രിയുടെ നമ്പറാണെന്ന് തെറ്റിദ്ധരിച്ച് വിളിച്ച നമ്പരിലാണ് കുട്ടികള്‍ക്ക് ഉമ്മന്‍‌ചാണ്ടിയെ ലഭിച്ചത്. അദ്ദേഹം കാര്യങ്ങള്‍ അന്വേഷിക്കുകയും പെട്ടെന്നു തന്നെ സഹായം എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article