ലോക്‍ഡൌണ്‍: മത്‌സ്യം വാങ്ങാൻ തിരക്ക്, പൊലീസ് ആളുകളെ വിരട്ടിയോടിച്ചു

സുബിന്‍ ജോഷി
വ്യാഴം, 2 ഏപ്രില്‍ 2020 (16:41 IST)
വിഴിഞ്ഞം തുറമുഖ തീരത്തോടടുത്ത പ്രദേശങ്ങളിൽ മത്സ്യം വാങ്ങാനെത്തുന്നവരുടെ തിരക്കേറിയതോടെ പൊലീസ് ഇവരെ വിരട്ടിയോടിച്ചു. കൊറോണ വ്യാപനം തടയാനായി, മത്സ്യ ലേലം നടത്തുമ്പോൾ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് കർശന നിർദ്ദേശം നൽകിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം രാവിലെ നൂറോളം പേരാണ് ഇവിടെയെത്തിയത്.
 
ലോക്ക് ഡൗൺ  അനുസരിച്ചു  മത്സ്യലേലം നിർത്തിവച്ചിരുന്നു. കഴിഞ്ഞ ദിവസം പുനരാരംഭിച്ചതോടെയാണ് തിരക്കുണ്ടായത്. ഇപ്പോൾ തന്നെ വിഴിഞ്ഞം മേഖലയിൽ നിരവധി പേര് കൊറോണ നിരീക്ഷണത്തിലുണ്ട്. 
 
എങ്കിലും നിയന്ത്രണങ്ങൾ ഇല്ലാത്തവരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര് മത്സ്യബന്ധനത്തിന് പോയിരുന്നു.  പൊലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണിപ്പോൾ. 

അനുബന്ധ വാര്‍ത്തകള്‍

Next Article