മുന്‍ മുഖ്യമന്ത്രി നായനാരുടെ മകള്‍ ഉഷ പ്രവീണ്‍ തോറ്റു

ശനി, 7 നവം‌ബര്‍ 2015 (08:52 IST)
മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ മകള്‍ ഉഷ പ്രവീണിന് തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയം. കൊച്ചി കോര്‍പ്പറേഷനില്‍ ജനറല്‍ സീറ്റായ രവിപുരം 61-ആം ഡിവിഷനില്‍ ആയിരുന്നു ഉഷ പ്രവീണ്‍  മത്സരിച്ചത്. 
 
മുന്‍ കൗണ്‍സിലറും കോണ്‍ഗ്രസുകാരനുമായ ഡേവിഡ് പറമ്പിത്തറയായിരുന്നു ഇവിടെ യു ഡി എഫ് സ്ഥാനാര്‍ഥി. നായനാരുടെ മകള്‍ എന്ന വിശേഷണമൊന്നും ഉഷയ്ക്ക് വിജയത്തേരിലേറാന്‍ തുണയായില്ല.
 
കണ്ണൂര്‍ എസ് എന്‍ കോളജിലും തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലും പഠിക്കുമ്പോള്‍ എസ് എഫ് ഐയിലൂടെ നടത്തിയ പൊതുപ്രവര്‍ത്തന പരിചയം അച്‌ഛന്റെ രാഷ്‌ട്രീയമുഖവും തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഉഷയ്ക്ക് സഹായകമായില്ല. കണ്ണൂരില്‍ എം വി രാഘവന്റെ മകള്‍ ഗിരിജയും പരാജയം രുചിച്ചു.

വെബ്ദുനിയ വായിക്കുക