സംസ്ഥാനത്ത് മഴ ലഭിച്ചില്ലെങ്കില്‍ വീണ്ടും ലോഡ്‌ഷെഡിംഗ് ഏര്‍പ്പെടുത്തുമെന്ന് ആര്യാടന്‍ മുഹമ്മദ്. കുടിശിക ഇനത്തില്‍ വൈദ്യുതി ബോര്‍ഡിന് 800 കോടി ലഭിക്കാനുണ്ട്. ഇതില്‍ 500 കോടിയും നല്‍കാനുള്ളത് വാട്ടര്‍ അതോറിറ്റിയെന്നും മന്ത്രി വ്യക്തമാക്കി.
400 മെഗാവാട്ട് വൈദ്യുതിയുടെ കാര്യത്തില്‍ കേന്ദ്രവുമായി ധാരണയിലെത്തിയിട്ടുണ്ടെങ്കിലും വൈദ്യുതി കൊണ്ടുവരാന്‍ മാര്‍ഗമില്ലെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. മദ്യനയത്തില്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന് പാര്‍ട്ടിയുടെ മുഴുവന്‍ പിന്തുണയുണ്ടെന്നും ആര്യാടന്‍ പറഞ്ഞു.