മാത്യു അച്ചാടനെ വെന്റിലേറ്ററില്‍ നിന്ന്‌ മാറ്റി

തിങ്കള്‍, 27 ജൂലൈ 2015 (17:09 IST)
ലിസി ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്‌ത്രക്രിയയ്ക്കു വിധേയനായ ചാലക്കുടി സ്വദേശി മാത്യു അച്ചാടനെ വെന്റിലേറ്ററില്‍ നിന്ന്‌ മാറ്റി. മാത്യുവിന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്‌ടെന്ന്‌ ഡോക്‌ടര്‍മാര്‍ അറിയിച്ചു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാല്‍ ഒരു മാസത്തിനകം ആശുപത്രിയില്‍നിന്നു ഡിസ്‌ചാര്‍ജ്‌ ചെയ്യാനാകുമെന്ന്‌ പ്രതീക്ഷിക്കുന്നതായും ഡോക്‌ടര്‍മാര്‍ പറഞ്ഞു.

എയര്‍ ആംബുലന്‍സ് സംവിധാനം ഉപയോഗപ്പെടുത്തി തിരുവനന്തപുരത്ത് നിന്നെത്തിച്ച ഹൃദയം ആറു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിലാണ് ഡോക്ടര്‍മാര്‍ മാത്യുവിന്‍റെ ശരീരത്തില്‍ ചേര്‍ത്തത്. മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം ബാറിലെ അഭിഭാഷകനായ നീലകണ്ഠശര്‍മയുടെ ഹൃദയമാണ് മാത്യുവിന് പുതിയ ജീവിതം നല്‍കിയത്.


വെബ്ദുനിയ വായിക്കുക