സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവില്‍പ്പന; ബെവ് ക്യൂ ആപ്പ് ഉച്ചമുതല്‍ ലഭ്യമാകും

ശ്രീനു എസ്
ബുധന്‍, 27 മെയ് 2020 (15:06 IST)
സംസ്ഥാനത്ത് നാളെ മുതല്‍ മദ്യവില്‍പന പുനരാരംഭിക്കും. മദ്യം വാങ്ങുന്നതിനുവേണ്ടിയുള്ള ബെവ് ക്യൂ ആപ്പ് ഇന്ന് ഉച്ചകഴിഞ്ഞ് പ്ലേസ്റ്റോറില്‍ ലഭ്യമാകും. ഇത് സംബന്ധിച്ച് ഇന്ന് വൈകിട്ട് 3.30ന് എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ മൊബൈല്‍ ആപ്പ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തും.
 
ഒരു മണിക്കൂറില്‍ ഒരു കൗണ്ടറില്‍ നിന്ന് 50 പേര്‍ക്ക് മദ്യം വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് കരുതുന്നത്. ആപ്പില്‍ മെബൈല്‍ നമ്പറും പിന്‍കോഡും അടിച്ചാണ് ടോക്കണ്‍ എടുക്കേണ്ടത്. ദശലക്ഷക്കണക്കിന് ആളുകളാണ് ഗൂഗിളിലും പ്ലേ സ്റ്റോറിലും കഴിഞ്ഞ ഒരാഴ്ചയായി ഈ ആപ്പിനായി സെര്‍ച്ച് ചെയ്ത് കാത്തിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article