സംസ്ഥാനത്ത് ബാറുകളിൽ മദ്യവില വർധിപ്പിച്ചു, നീക്കം ബെവ്‌കോയുടെ നഷ്ടം നികത്താൻ

Webdunia
വെള്ളി, 18 ജൂണ്‍ 2021 (16:42 IST)
സംസ്ഥാനത്ത് ബാറുകളിലെ മദ്യത്തിന് വില വര്‍ധിപ്പിച്ചു. ബെവ്‌കോ ബാറുകള്‍ക്ക് നല്‍കുന്ന മദ്യത്തിന്റെ വില 15 ശതമാനം വർധിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് മദ്യവിലയിൽ വർധനവ്.
 
ലോക്ഡൗണ്‍ സമയത്ത് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടന്നത് മൂലമുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കനാണ് ബെവ്‌കോ ബാറുകൾക്ക് മദ്യം നൽകുന്ന വിലയിൽ 15 ശതമാനം വർധനവ് ഏർപ്പെടുത്തിയത്. ഇതോടെ ബാറുകളിലെ മദ്യവില ഉയരും.അതേസമയം സംസ്ഥാനത്ത് ലോക്ക്ഡൗണിന് ശേഷം മദ്യശാലകൾ തുറന്ന ആദ്യദിനമായ ഇന്നലെ 52 കോടിയുടെ മദ്യമാണ് ബെവ്‌കോ-കൺസ്യൂമർ ഫെഡ് ഔട്ട്‌ലറ്റുകൾ വഴി വിറ്റഴിഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

Next Article