അധികം ബസുകൾ ഒറ്റയക്കമുള്ളവ, ബസ് സർവീസ് നടത്താനുള്ള മാനദണ്ഡം അപ്രായോഗികമെന്ന് ഉടമകൾ

വെള്ളി, 18 ജൂണ്‍ 2021 (14:24 IST)
ഒറ്റ,ഇരട്ടയക്ക നമ്പർ ക്രമീകരണം അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ സർവീസ് നടത്തുന്നത് അപ്രായോഗികമെന്ന് സ്വകാര്യ ബസ് ഉടമകൾ. സംസ്ഥാനത്ത് ഒയറ്റക്ക നമ്പറുകളാണ് ധാരാളമുള്ളത് എന്നതിനാൽ ഒരു ദിവസം കൂടുതൽ ബസുകൾ പിറ്റേന്ന് കുറവ് ബസുകളുമായിരിക്കും നിർദേശപ്രകാരം സർവീസ് നടത്തേണ്ടി വരിക. ഉടമകൾ പറഞ്ഞു.
 
വിശ്വാസത്തിന്റെ പേരിൽ ഒറ്റയക്ക നമ്പറുകളാണ് അധികം ബസ് ഉടമകളും തിരെഞ്ഞെടുത്തിട്ടുള്ളത്. അതിനാൽ തന്നെ ഒറ്റയക്ക ബസുകൾ സംസ്ഥാനത്ത് ഇരട്ട അക്കനമ്പറിനേക്കാൾ ധാരാളമായുണ്ട്. ഒറ്റ,ഇരട്ടയക്ക നമ്പർ ക്രമീകരണ പ്രകാരം ചില ബസുകൾക്ക് ആഴ്‌ചയിൽ 2 ദിവസവും ചിലതിന് 3 ദിവസവുമാകും സർവീസ് നടത്താനാവുക, ആഴ്‌ചയിൽ രണ്ട്/മൂന്ന് ദിവസത്തിന് മാത്രമായി ജോലിക്കാരെ കിട്ടാൻ പ്രയാസമാവുമെന്നും ഉടമകൾ പറയുന്നു. കുറച്ച് ബസുകൾ മാത്രം സർവീസ് നടത്തുന്നത് യാത്രക്കാരെ പൊതുഗതാഗതത്തിലേക്ക് തിരിച്ചെത്തിക്കാൻ പര്യാപ്‌തമാവില്ലെന്നും വിമർശനമുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍