കേരളം സ്വന്തം ബ്രാന്‍ഡില്‍ മദ്യം നിര്‍മ്മിക്കാന്‍ തയ്യാറാകണമെന്ന് മദ്യ ഉപഭോക്തൃസംരക്ഷണ സമിതി

Webdunia
വെള്ളി, 21 ഏപ്രില്‍ 2017 (14:42 IST)
കേരളം സ്വന്തം ബ്രാന്‍ഡില്‍ മദ്യം നിര്‍മ്മിക്കണമെന്ന് മദ്യ ഉപഭോക്തൃസംരക്ഷണ സമിതി. സമൂഹത്തില്‍ മദ്യപിക്കുന്നവര്‍ അനുഭവിക്കുന്ന അവഗണനയ്ക്ക് എതിരേ നടത്തിയ കൂട്ടായ്മയിലാണ് ഈ അഭിപ്രായമുണ്ടായത്.
 
അതേസമയം ക്യൂബയെയും ജമൈക്കയെയും മാതൃകയാക്കി കേരളം സ്വന്തം ബ്രാന്‍ഡില്‍ മദ്യം നിര്‍മ്മിക്കണമെന്നും കേരളത്തില്‍ സുലഭമായ ചക്കയില്‍നിന്നും മാങ്ങയില്‍നിന്നു മദ്യം ഉണ്ടാക്കാന്‍ സാധിക്കുമെന്നും എന്നിട്ടും ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തെ മാത്രം ആശ്രയിക്കുകയാണ് ചെയുന്നതെന്നും കൂട്ടായ്മ ഉദ്ഘാടനം ചെയ്ത മധു നായര്‍ വ്യക്തമാക്കി.
 
മദ്യ ഉപയോഗികുന്നവരുടെ പ്രശ്നങ്ങളും ആകുലതകളും ആശങ്കകളും പങ്കുവെക്കാന്‍ സംഘടിപ്പിച്ച കൂട്ടായ്മയിലായിരുന്നു ഈ അഭിപ്രായമുയര്‍ന്നത്. കുടാതെ ശരിയായ രീതിയില്‍ മദ്യം സൂപ്പര്‍ മാര്‍ക്കറ്റുകള്‍ വഴി വിതരണം ചെയ്യുകയാണ് വേണ്ടതെന്നും കൂട്ടായ്മ അഭിപ്രായപ്പെട്ടു. കൂട്ടായ്മയ്ക്ക് കാഴ്ച്ചക്കാരായി ഏറെ പേര്‍ എത്തിയിരുന്നു. കൂട്ടായ്മയില്‍  വി കെ  രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ശിവകുമാര്‍ കാങ്കോല്‍, കെ എന്‍ ഷാജി, നാദിര്‍ഷാ, എം ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.
 
Next Article