ബിവറേജിനു മുന്നില്‍ ഇനി ക്യൂ നില്‍ക്കണ്ട; ഇനി ഓണ്‍ലൈന്‍ വഴി മദ്യം ലഭിക്കും

Webdunia
വ്യാഴം, 18 ഓഗസ്റ്റ് 2016 (12:32 IST)
സംസ്ഥാനത്ത് ഇനിമുതല്‍ മദ്യം ഓണ്‍ലൈന്‍ ആയി ലഭിക്കും. കണ്‍സ്യൂമര്‍ഫെഡ് എം ഡി 
എം മെഹബൂബ് അറിയിച്ചതാണ് ഇക്കാര്യം. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ 59 മദ്യ ഇനങ്ങള്‍ ആയിരിക്കും പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക.
 
ഇതിന്റെ ഭാഗമായി മദ്യവില്പനശാലകളില്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കും. ഈ ഓണക്കാലം മുതല്‍ മദ്യവില്പന ഓണ്‍ലൈനില്‍ ലഭ്യമാക്കുമെന്നും മെഹബൂബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
 
ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലേത് പോലെ ഓര്‍ഡര്‍ ചെയ്താല്‍ വീട്ടില്‍ മദ്യമെത്തിച്ചു നല്‍കുന്ന സംവിധാനമായിരിക്കുകയില്ല കണ്‍സ്യൂമര്‍ ഫെഡിന്റേത്. കണ്‍സ്യൂമര്‍ഫെഡ് വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന മദ്യത്തില്‍നിന്ന് ഇഷ്‌ടപ്പെട്ടവ ബുക്ക് ചെയ്ത് ആദ്യം പണമടയ്ക്കാം. അപ്പോള്‍ ലഭിക്കുന്ന ബില്ലോ, കോഡ് നമ്പരോ ആയി കണ്‍സ്യൂമര്‍ ഫെഡ് മദ്യശാലയില്‍ ചെന്നാല്‍ മദ്യം ലഭിക്കും.
Next Article