കോവളത്ത് വിദേശ വനിത ലിഗ മരിച്ച സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. ലിഗയുടെത് കൊലപാതകമാകാമെന്ന നിഗമനം തള്ളാതെ പൊലീസും. മരണം ശ്വാസംമുട്ടിയാകാമെന്നു ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചു. മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് ഡോക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്.
മാനഭംഗം നടന്നിട്ടില്ലെന്നും നിഗമനമുണ്ട്. പുതിയ സാഹചര്യത്തില്‍ കൊലപാതക സാധ്യത തള്ളാതെ പൊലീസ് അന്വേഷണം തുടങ്ങി. മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടടക്കമുള്ള പരിശോധനാഫലങ്ങള്‍ വൈകുന്നതാണു പ്രധാന കാരണം.
ലിഗ ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. എന്നാൽ കൊലപാതകമെന്നാണു കുടുംബത്തിന്റെ ആരോപണം. ലിഗയെ കാണാതാകുമ്പോള്‍ ധരിച്ചിട്ടില്ലാത്ത ജാക്കറ്റ് മൃതദേഹത്തില്‍ എങ്ങനെ വന്നു.
അത് ആരുടേതാണ് എന്നാണ് ലിഗയുടെ ബന്ധുക്കൾ ചോദിക്കുന്നത്. ഈ ചോദ്യത്തിന് ഉത്തരം അന്വെഷിക്കുകയാണ് പൊലീസും.