ജാർഖണ്ഡിൽ 12 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി

ചൊവ്വ, 24 ഏപ്രില്‍ 2018 (15:45 IST)
ജാർഖണ്ഡിൽ 12 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി. മൂന്നു പേർ ചേർന്ന്` വീട്ടിൽ അതിക്രമിച്ച് കയറി  പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന്‌ പണിതീരാത്ത കെട്ടിടത്തിൽ കൊണ്ടുപോയാണ് കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്.
 
കുട്ടിയെ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് പ്രതികൾക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും മൂവർക്കുമെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുമെന്നും ധുമ്ക പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി. 
 
12 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളോടുള്ള ലൈംഗീക അതിക്രമങ്ങൾക്ക് വധശിക്ഷ നൽകാനായി നിയമത്തിൽ ഭേതഗതി വരുത്തിയതിനു പിന്നാലെയാണ് പെൺകുട്ടി കൂട്ട ബലാത്സംഗത്തിനിരയായ വാർത്ത  പുറത്തുവരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍