സരിതാ എസ് നായരുടേതെന്ന പേരില്‍ പുറത്തുവന്ന കത്ത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. പ്രാഥമിക അന്വേഷണത്തിനാണ് ഉത്തരവിട്ടിരിക്കുന്നത്.
കത്ത് പുറത്തു വന്നത് സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി എം പി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
നേരത്തെ സരിതയുടേതെന്ന പേരില്‍ പുറത്തുവന്ന കത്തില്‍ ജോസ് കെ മാണി എം പിയ്ക്കെതിരെ ഗുരുതരമായ പരാമര്‍ശങ്ങള്‍ അടങ്ങിയിരുന്നു. ഇതേത്തുടര്‍ന്ന് കത്തിലെ ആരോപണങ്ങള്‍ നിഷേധിച്ച് ജോസ് കെ മാണി രംഗത്തെത്തിയിരുന്നു. കത്ത് തന്റേതല്ലെന്ന് സരിത എസ് നായരും പറഞ്ഞിരുന്നു.