പി സി ജോര്‍ജിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ലീഗും രംഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് ലീഗ് നേതൃത്വം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ആവശ്യം ഔദ്യോഗികമായി ഉന്നയിക്കാനും തയാറാണെന്ന് ലീഗ് നേതൃത്വം അറിയിച്ചിട്ടുണ്ട്. മുന്‍ കേന്ദ്രമന്ത്രി ഇ അഹമ്മദിനെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചത്.
കോണ്‍ഗ്രസിലെ ഭൂരിപക്ഷം നേതാക്കള്‍ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും ഘടക കക്ഷികളില്‍നിന്ന് പിന്തുണ കിട്ടിയില്ല. ജോര്‍ജിനെതിരായ നീക്കങ്ങള്‍ക്ക് കെഎം മാണിയുടെ മൗനസമ്മവുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടിക്കുള്ളില്‍ ജോര്‍ജ് രഹസ്യമായി നടത്തുന്ന നീക്കങ്ങള്‍ പലതും മാണിയെ അലോസരപ്പെടുത്തുന്നുണ്ട്. ജോര്‍ജിനെ പരസ്യമായി ന്യായീകരിക്കാനോ, പിന്‍തുണയ്ക്കാനോ താനോ പാര്‍ട്ടിയോ ഇനി ഇല്ലെന്നാണ് തന്നെ ബന്ധപ്പെട്ട നേതാക്കളെ അദ്ദേഹം അറിയിച്ചിരിക്കുന്നത്.
പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ ജോര്‍ജിന്റെ നിലപാടുകള്‍ കഴിഞ്ഞ കെപിസിസി യോഗത്തിലും ജോര്‍ജിനെതിരായ ആരോപണം ശക്തമായിരുന്നു. ആന്റോ ആന്റണിയും ജോര്‍ജും തമ്മിലുള്ള ശത്രുത മൂര്‍ച്ഛിച്ചതും നീക്കങ്ങള്‍ ശക്തമാകാന്‍ കാരണമായി