കനത്ത തോല്‍വിയിലും വോട്ട് ബാങ്ക് ഉയര്‍ത്തി എല്‍ഡിഎഫ്; കണക്കുകള്‍ ഇങ്ങനെ

Webdunia
വെള്ളി, 3 ജൂണ്‍ 2022 (13:06 IST)
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി വഴങ്ങിയെങ്കിലും തങ്ങളുടെ വോട്ട് ബാങ്ക് ഉയര്‍ത്തിയതിന്റെ നേരിയ ആശ്വാസം എല്‍ഡിഎഫിനുണ്ട്. 2021 ല്‍ 45,510 വോട്ടാണ് തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി നേടിയത്. ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ് 47,752 വോട്ടുകള്‍ നേടി. കഴിഞ്ഞ തവണത്തേക്കാള്‍ രണ്ടായിരത്തില്‍ ഏറെ വോട്ടുകള്‍ എല്‍ഡിഎഫ് ഇത്തവണ തൃക്കാക്കരയില്‍ നേടി. ഉറച്ച കോണ്‍ഗ്രസ് മണ്ഡലത്തില്‍ വോട്ട് ബാങ്ക് ഉയര്‍ത്താന്‍ സാധിച്ചതില്‍ എല്‍ഡിഎഫിന് ആശ്വസിക്കാം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article