സംസ്ഥാനത്തെ ആറു കോര്‍പ്പറേഷനുകളില്‍ അഞ്ചു കോര്‍പ്പറേഷനുകള്‍ എല്‍ ഡി എഫ് ഭരിക്കും. കൊച്ചിയില്‍ മാത്രമാണ് യു ഡി എഫിന് ഭരണം ലഭിച്ചത്. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ കണ്ണൂര്‍ കോര്‍പ്പറേഷനിലെ മേയര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമതന്‍ എല്‍ ഡി എഫിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് എല്‍ ഡി എഫിന് അഞ്ചു കോര്‍പ്പറേഷനുകള്‍ ഉറപ്പായത്.
ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തിരുവനന്തപുരം, തൃശൂര്‍ കോര്‍പറേഷനുകളില്‍ ഇടതു സ്ഥാനാര്‍ത്ഥികള്‍ മേയര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്ത് സി പി എമ്മിലെ വി കെ പ്രശാന്ത്, തൃശൂരില്‍ സി പി എമ്മിലെ അജിത ജയരാജന്‍ എന്നിവരാണ് മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
കൊല്ലത്ത് വി രാജേന്ദ്രബാബുവാണ് മേയര്‍. 55 അംഗ കോര്‍പറേഷനില്‍ 36 പേരുടെ പിന്തുണയോടെയാണ് രാജേന്ദ്രബാബു മേയറായത്. സി പി എമ്മിലെ വി കെ സി മമ്മദ് കോയയാണ് കോഴിക്കോട് മേയര്‍.
കൊച്ചി കോര്‍പ്പറേഷനില്‍ മാത്രമാണ് യു ഡി എഫിന് ഭരണം ലഭിച്ചത്. കോണ്‍ഗ്രസിലെ സൗമിനി ജയിനാണ് കൊച്ചി മേയര്‍.