ഇടതുമുന്നണി സംസ്ഥാനസമിതി ഇന്ന്. ബോര്‍ഡ്, കോര്പറേഷന് സ്ഥാനങ്ങള്‍ പങ്കുവെക്കല്‍ സംബന്ധിച്ച അവസാന ചര്‍ച്ചകള്‍ക്കാണ് ഇന്ന് യോഗം ചേരുന്നത്. എ കെ ജി സെന്ററിലാണ് യോഗം. സി പി എമ്മും സി പി ഐയും തങ്ങള്‍ക്ക് ലഭിച്ച സ്ഥാപനങ്ങളിലെ ചെയര്മാന്മാരെ തീരുമാനിക്കുന്ന നടപടികളുമായി മുന്നോട്ടു പോകുകയാണ്.
സി പി ഐയും സി പി എമ്മും തങ്ങളുടെ കൈവശമുള്ള രണ്ട് സ്ഥാപനങ്ങള്‍ പരസ്പരം കൈമാറുന്ന് കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. കൂടാതെ, ഓരോ ബോര്‍ഡ്, കോര്‍പറേഷനുകളിലും എല്ലാ കക്ഷികള്‍ക്കുമുള്ള അംഗങ്ങളെയും തീരുമാനിക്കണം.
എല്‍ ഡി എഫുമായി സഹകരിക്കുന്ന കക്ഷികള്‍ക്ക് എത്രയെണ്ണം നല്‍കണമെന്നതിലും ധാരണയില്‍ എത്തേണ്ടതുണ്ട്.