ദുരന്തബാധിതരോടു മുഖം തിരിച്ച് കേന്ദ്രം; വയനാട്ടില്‍ 19 ന് എല്‍ഡിഎഫ്, യുഡിഎഫ് ഹര്‍ത്താല്‍

രേണുക വേണു
ശനി, 16 നവം‌ബര്‍ 2024 (09:47 IST)
മുണ്ടക്കൈ ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച വഞ്ചനയ്ക്കും അനീതിക്കും എതിരെ കടുത്ത പ്രതിഷേധവുമായി എല്‍ഡിഎഫും യുഡിഎഫും. ഈ മാസം 19 ന് വയനാട്ടില്‍ ഹര്‍ത്താലിനു ആഹ്വാനം ചെയ്തു. ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളിയതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. 
 
രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കും. ഇത്രയും വലിയ ദുരന്തമില്ലാതിരുന്ന സംസ്ഥാനങ്ങള്‍ക്ക് ഇതിനകം ബിജെപി സര്‍ക്കാര്‍ സഹായം നല്‍കി. വയനാടിനോടു തുടക്കം മുതല്‍ മുഖം തിരിക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് എല്‍ഡിഎഫ് ആഹ്വാനം ചെയ്തു. 
 
യുഡിഎഫ് ഹര്‍ത്താലും രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article