ലോ അക്കാദമിയിലെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാകുന്നു. പ്രശ്നപരിഹാരത്തിന് ഇനി ജില്ലാഭരണകൂടവുമായി ചർച്ചയ്ക്ക് തയ്യാറല്ലെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി. വിദ്യാഭ്യാസമന്ത്രിയുമായി മാത്രമേ ഇനി ഇക്കാര്യത്തിൽ ചർച്ച നടത്തുകയുള്ളുവെന്നാണ് വിദ്യാർത്ഥി സംഘടനകൾ അറിയിച്ചിരിക്കുന്നത്.
പ്രിൻസിപ്പലിന്റെ രാജി ആവശ്യപ്പെട്ട് സമരം തുടരുന്ന എസ് എഫ് ഐ ഒഴികെയുള്ള വിദ്യാർത്ഥി സംഘടനകൾക്ക് പൂർണ പിന്തുണയുമായി കെ മുരളീധരൻ എം എൽ എ നിരാഹരമിരിക്കുകയാണ്. ലക്ഷ്മി നായരെ മാറ്റിനിർത്തുന്നുവെന്ന് എസ് എഫ് ഐയുമായി മാനേജ്മെന്റ് നടത്തിയ ചർച്ചയിൽ പറയുന്നു. എന്നാൽ, മാറ്റിനിർത്തുന്നത് താൽക്കാലികമായിട്ടാണെന്ന് പറഞ്ഞതാണ് വിദ്യാർത്ഥികളെ ചൊടിപ്പിച്ചത്.