ലാവ്‌‌ലിൻ കേസ് നാളെ സുപ്രീം കോടതിയില്‍

Webdunia
ചൊവ്വ, 29 സെപ്‌റ്റംബര്‍ 2020 (14:35 IST)
എസ്എൻസി ലാവലിൻ കേസിലെ ഹർജികൾ സുപ്രീം കോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് യു‌യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പലതവണ അവധിക്ക് വെക്കുകയും ബെഞ്ച് മാറുകയും ചെയ്‌ത ശേഷമാണ് കേസ് നാളെ പരിഗണനയ്ക്ക് എത്തുന്നത്.
 
പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്‌തുകൊണ്ടുള്ള സിബിഐ ഹർജിയും വിചാരണ നേരിടണമെന്ന ഉത്തരവിനെതിരെ കസ്തൂരിരംഗ അയ്യര്‍ ഉള്‍പ്പടെയുള്ള മൂന്നു പ്രതികള്‍ നല്‍കിയ ഹര്‍ജികളുമാണ് ജസ്റ്റിസുമാരായ യു.യു. ലളിതും വിനീത് ശരണും അടനങ്ങിയ ബെഞ്ച് പരിഗണിക്കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article