ലോകവസാനംവരെ വൈന്‍ ഉപയോഗിക്കും: ലത്തീന്‍ സഭ

Webdunia
ശനി, 23 ഓഗസ്റ്റ് 2014 (14:22 IST)
ലോകവസാനംവരെ പളളികളില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് വൈന്‍ ഉപയോഗിക്കുമെന്ന് ലത്തീന്‍ സഭ. വീഞ്ഞ് ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ ഭാഗമാണെന്നും കുര്‍ബാനയ്ക്ക് വൈന്‍ ഉപയോഗിക്കുമെന്ന് ഇനിയും തുടരുമെന്നും ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സീസ് കല്ലറയ്ക്കല്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ മദ്യനയത്തില്‍ കലിപൂണ്ട എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്റെ പ്രസ്താവനയ്‌ക്കെതിരെയണ് ലത്തീന്‍ സഭ രംഗത്തെത്തിയത്.
 വൈന്‍ മദ്യമായി ഉപയോഗിക്കുന്നതിനെ എതിര്‍ക്കണമെന്ന് തന്നെയാണ് കെസിബിസിയുടെ അഭിപ്രായമെന്നും. എന്നാല്‍ പളളികളില്‍ വൈന്‍ ഉപയോഗിക്കുന്നത് മദ്യപാനത്തിനു വേണ്ടിയല്ലെന്നും വിശുദ്ധമായ കര്‍മ്മങ്ങള്‍ക്ക് വേണ്ടിയാണെന്ന് സീറോമലബാര്‍ സഭാ വക്താവ് ഫാ: പോള്‍ തേലക്കാട്ടും വ്യക്തമാക്കിയിരുന്നു.

വെളളാപ്പളളിക്ക് പള്ളിയില്‍ വൈന്‍ എന്തിനാണ് ഉപയോഗിക്കുന്നതെന്ന് അറിയില്ലെന്നും. മദ്യത്തെയും ബാറിനെയും സഭ എന്നും എതിര്‍ക്കുകയാണെന്നും തേലക്കാട്ട് പറഞ്ഞിരുന്നു. മദ്യം നിരോധിക്കുകയാണെങ്കില്‍ പളളികളിലെ വൈനും നിരോധിക്കണമെന്നായിരുന്നു വെളളാപ്പളളി നടേശന്റെ പ്രസ്താവന.