അവിശ്വസനീയം ഈ ദൃശ്യങ്ങള്‍; ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിലേക്ക് കൂറ്റന്‍ പാറക്കല്ല് പതിച്ചു ! യുവാവ് മരിച്ചു (വീഡിയോ)

Webdunia
വെള്ളി, 29 ഏപ്രില്‍ 2022 (12:13 IST)
താമരശേരി ചുരം ഏഴാംവളവിനു മുകള്‍ഭാഗത്തുവച്ചു ബൈക്ക് യാത്രികരുടെ ദേഹത്തു പാറ വീണതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഞെട്ടിക്കുന്ന അപകട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ചുരത്തില്‍ നിന്ന് വലിയ പാറക്കല്ല് ഇളകിവീണ് ബൈക്കില്‍ പതിക്കുകയായിരുന്നു. അതിവേഗത്തില്‍ വന്ന പാറക്കല്ല് വീണ് ബൈക്കും യാത്രക്കാരും തെറിച്ചുപോയി.
 


ഏപ്രില്‍ 16നാണ് ചുരത്തില്‍ അപകടമുണ്ടായത്. നിലമ്പൂര്‍ സ്വദേശിയായ അഭിനവ് (20) അപകടത്തില്‍ മരിച്ചിരുന്നു. ഗുരുതര പരുക്കുകളോടെ അഭിനവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന അനീഷിനും ഗുരുതര പരുക്കേറ്റു. അഞ്ചാം വളവിലുള്ള വനത്തിലെ മരത്തില്‍ തട്ടിയാണു കല്ല് നിന്നത്. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article