നുണപരിശോധനയ്‌ക്ക് തയ്യാറാണെന്ന് ടി ഒ സൂരജ്

Webdunia
ശനി, 6 ജൂണ്‍ 2015 (13:26 IST)
കളമശേരി, കടകമ്പളളി ഭൂമി തട്ടിപ്പ് കേസില്‍ സത്യം തെളിയാനായി നുണപരിശോധനയ്‌ക്ക് തയ്യാറാണെന്ന് മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടിഒ സൂരജ്. സത്യം തെളിയിക്കേണ്ടത് തന്റെ ബാധ്യതയാണ്. മറച്ചുവക്കാന്‍ തനിക്കൊന്നുമില്ല. മാധ്യമ വിചാരണയാണ് ഇപ്പോള്‍ നടക്കുന്നത്. ഇക്കാര്യം തിങ്കളാഴ്ച കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
ആരോഗ്യപ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി നുണ പരിശോധനക്ക് തയാറല്ലെന്നാണ് സൂരജ് നേരത്തെ എറണാകുളം സിജെഎം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് നിലപാടില്‍ മാറ്റവുമായി രംഗത്തെത്തിയത്. കളമശേരി ഭൂമിയുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ച റിപ്പോര്‍ട്ട് വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോവുകമാത്രമാണ് ചെയ്തത്. മനപൂര്‍വം ഒരിടപെടലും നടത്തിയിട്ടില്ല. എറണാകുളം സിജെഎം കോടതിയെ ആകും ശാസ്ത്രീയ പരിശോധനക്ക് തയാറെന്ന കാര്യം ടി ഒ സൂരജ് അറിയിക്കുക.