വിവാദങ്ങള്‍ കത്തി നില്‍ക്കെ ഡോ ലക്ഷ്‌മി നായര്‍ വിദേശത്ത് പോകുന്നു. കുറച്ചു ദിവസം മകള്‍ക്കൊപ്പം ചെലവഴിക്കാനാണ് ആഗ്രഗം, അതിനാല്‍ വിദേശത്തേക്ക് ഉടന്‍ പോകും. ലോ കോളേജിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട് കോടതികയറാന്‍ താല്‍പ്പര്യമില്ലെന്നും അവര്‍ പറഞ്ഞു.
അന്നും ഇന്നും ഒരു വാക്കില്‍ ഉറച്ചു നില്‍ക്കുകയാണ് താന്‍. ഇപ്പോള്‍ അച്ഛന്‍ പറഞ്ഞതു കൊണ്ടാണ് മാറി നില്‍ക്കുന്നത്. സ്വയം രാജിവയ്‌ക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. 1200 കുട്ടികളില്‍ 200 പേരുടെ ആവശ്യപ്രകാരമാണ് ഇപ്പോള്‍ മാറി നില്‍ക്കുതെന്നും ലക്ഷ്‌മി നായര്‍ വ്യക്തമാക്കി.
കാമ്പസിലെ അതിരുവിട്ട സ്വാന്തന്ത്ര്യങ്ങള്‍ക്കാണ് നിയന്ത്രണം കൊണ്ടുവരാന്‍ ശ്രമിച്ചത്. നല്ല തീരുമാനങ്ങള്‍ കുട്ടികള്‍ക്ക് വേണ്ട. കൂടുതല്‍ സ്വാതന്ത്ര്യം വേണമെങ്കില്‍ അത് നടക്കട്ടെ. സമരക്കാര്‍ക്ക് വേണ്ടെങ്കിലും കോളജിലെ എല്ലാ കുട്ടികളുടെയും ഭാവി തനിക്ക് പ്രധാനമായതിനാലാണ് പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും മാറി നില്‍ക്കാന്‍ തീരുമാനിച്ചതെന്നും ലക്ഷ്‌മി നായര്‍ കൂട്ടിച്ചേര്‍ത്തു.