യുവതി തൂങ്ങിമരിച്ച നിലയിൽ : ഭർത്താവും വനിതാ സുഹൃത്തും അറസ്റ്റിൽ

എ കെ ജെ അയ്യർ

വ്യാഴം, 13 ഫെബ്രുവരി 2025 (17:22 IST)
പാലക്കാട്: വാടകവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെയും വനിതാ സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പരിയാരം കല്ലടിക്കോട് ദീപാ ജംഗ്ഷനില്‍ താമസം സീനത്തിന്റെ മകള്‍ റിന്‍സിയ എന്ന 23 കാരിയാണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.
 
ഇതുമായി ബന്ധപ്പെട്ട പോലീസ് അന്വഷണത്തെ തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് പുതുപ്പരിയാരം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഷാജി താ മന്‍സിലില്‍ ഷെഫീക് (32), ഇയാളുടെ സുഹൃത്ത് പിറായിരി സ്വദേശിനി ജംസീന (33) എന്നിവരെ ഹേമാംബികാ നഗര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറാം തീയതി രാവിലെയാണ് റിന്‍സിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ചു റിന്‍സിയയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ഷെഫീക്കിനെയും ജംസീനയേയും അറസ്റ്റ് ചെയ്തത്.
 
നാലുവര്‍ഷം മുമ്പായിരുന്നു ഷെഫീക്ക്- റിന്‍സിയ വിവാഹം നടന്നത്. പിന്നീട് ഷെഫീക് ജംസീനയുമായി അടുപ്പത്തില്‍ ആയതോടെ ഷെഫീക് സ്ഥിരമായി റിന്‍സിയയെ മര്‍ദ്ദക്കാന്‍ തുടങ്ങിയതായും പോലീസ് കണ്ടെത്തി.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍