കാട്ടിലൂടെ പോകാന്‍ അനുവാദവും നല്‍കണം, വന്യമൃഗങ്ങള്‍ ആക്രമിക്കാനും പാടില്ല; ഇത് എങ്ങനെ സാധിക്കുമെന്ന് വനം വകുപ്പ് മന്ത്രി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 13 ഫെബ്രുവരി 2025 (15:34 IST)
കാട്ടിലൂടെ പോകാന്‍ അനുവാദവും നല്‍കണം വന്യമൃഗങ്ങള്‍ ആക്രമിക്കാനും പാടില്ല എന്നത് എങ്ങനെ സാധിക്കുമെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. വന്യജീവി ആക്രമണങ്ങള്‍ ഉണ്ടാകുന്നത് വനത്തില്‍ ആണെന്നും ജനവാസ പ്രദേശങ്ങളില്‍ അല്ലെന്നുമുള്ള മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് വനമന്ത്രി എ കെ ശശീന്ദ്രന്‍. 
 
'സമൂഹം നിലനില്‍ക്കുന്നിടത്തോളം കാലം ഉണ്ടാവുന്ന ഒരു പ്രശ്‌നമല്ലേ വന്യജീവി ആക്രമണം, ശാശ്വതം എന്ന് പറയാന്‍ ആകില്ല. പരമാവധി പരിഹരിക്കും എന്നാണ് പറയാനുള്ളത്. ഇനി മേലാല്‍ കേരളത്തില്‍ ആത്മഹത്യ ഉണ്ടാകില്ലെന്ന് പറയാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ, ഒരു റോഡ് അപകടം ഉണ്ടാകില്ലെന്ന് പറയാന്‍ സാധിക്കുമോ, ഇതെല്ലാം പ്രകൃതി ദുരന്തങ്ങളാണ്. ഇതിനൊന്നും അവസാനവാക്ക് പറയാന്‍ ആര്‍ക്കാണ് സാധിക്കുക. ജനങ്ങളെ തെറ്റായ വ്യാഖ്യാനത്തിലൂടെ തെറ്റിദ്ധരിപ്പിക്കരുത്'- മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍