കുവൈറ്റ് തീപിടുത്തം: ശ്രീജേഷിന്റെ സഹോദരിക്ക് ധനസഹായം കൈമാറി

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 5 ജൂലൈ 2024 (19:28 IST)
കുവൈറ്റിലെ തൊഴിലാളികളുടെ താമസകേന്ദ്രത്തിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച വര്‍ക്കല ഇടവ സ്വദേശി ശ്രീജേഷിന്റെ സഹോദരി ആരതി തങ്കപ്പന് സര്‍ക്കാര്‍ ധനസഹായം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി കൈമാറി.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അഞ്ച് ലക്ഷം രൂപയും നോര്‍ക്ക റൂട്‌സ് ധനസഹായമായ ഒന്‍പത് ലക്ഷം രൂപയും ഉള്‍പ്പെടെ പതിനാല് ലക്ഷം രൂപയുടെ ചെക്ക്, ഇലകമണ്‍ കെടാകുളത്തുള്ള സഹോദരിയുടെ വീട്ടില്‍ നേരിട്ട് എത്തിയാണ് മന്ത്രി നല്‍കിയത്. 
 
പ്രമുഖ വ്യവസായിയും നോര്‍ക്ക വൈസ് ചെയര്‍മാനുമായ എം.എ യൂസഫലി അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോര്‍ക്ക ഡയറക്ടറുമായ ഡോ.രവി പിള്ള രണ്ട് ലക്ഷം രൂപയും ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡന്റുമായ ബാബു സ്റ്റീഫന്‍ രണ്ട് ലക്ഷം രൂപയുമാണ് നോര്‍ക്ക മുഖേന ധനസഹായമായി നല്‍കിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article