കുട്ടനാട് പാക്കേജ് പദ്ധതി പ്രവര്‍ത്തനങ്ങളുടെ ധനസഹായം കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിച്ചതായി സൂചന. 2012 ജൂലൈയില്‍ തന്നെ പദ്ധതി അവസാനിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. കേന്ദ്ര കൃഷി മന്ത്രിയാണ് പാര്‍ലമെന്റില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിന് ഉത്തരമായി ഈ കാര്യം അറിയിച്ചത്.
കുട്ടനാട് പാക്കേജ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ വൈകുന്നതിനെ പറ്റി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്നും കൃഷിമന്ത്രാലയത്തിന്റെ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കൊടിക്കുന്നില്‍ സുരേഷ് എംപി ഈ വാര്‍ത്തയെ നിഷേധിച്ചിരിക്കുകയാണ്.
പദ്ധതി പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടില്ലെന്നും. പ്രവര്‍ത്തനം തുടരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ സമരം തുടങ്ങാനുളള തീരുമാനത്തിലാണ് കുട്ടനാട് വികസന സമിതി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.