നിലനിന്നിരുന്ന പല ആചാരങ്ങളും നിന്നു പോയിട്ടുണ്ട്; കു​ത്തി​യോ​ട്ട​ത്തിന് പിന്തുണയുമായി ദേവസ്വം മ​ന്ത്രി

Webdunia
വ്യാഴം, 1 മാര്‍ച്ച് 2018 (11:55 IST)
ആറ്റുകാൽ ക്ഷേത്രത്തിലെ കുത്തിയോട്ടത്തിന് പിന്തുണയുമായി സര്‍ക്കാര്‍. ക്ഷേ​ത്ര​ത്തി​ലെ പൊ​ങ്കാ​ല ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന കു​ത്തി​യോ​ട്ട​ത്തെ വിവാദമാക്കേണ്ടെന്ന് ദേവസ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ വ്യക്തമാക്കി.

വർഷങ്ങളായി നടക്കുന്ന ആചാരമാണ് കുത്തിയോട്ടം. കുത്തിയോട്ടത്തിനെതിരെ ഇപ്പോൾ ചാടി വീഴേണ്ട ആവശ്യമില്ല. കഴിഞ്ഞ വർഷത്തേക്കാൾ ഭംഗിയായി കുത്തിയോട്ടം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബാ​ലാ​വ​കാ​ശ ലം​ഘ​നം ഉ​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ച്ചു പ​റ​യേ​ണ്ട​താ​ണെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

നമ്മുടെ സമൂഹത്തിൽ നിലനിന്നിരുന്ന പല ആചാരങ്ങളും പിന്നീട് നിറുത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ദേവസ്വം മ​ന്ത്രി പറഞ്ഞു.

കു​ത്തി​യോ​ട്ടം സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തി​രു​ന്നു. വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ ശോ​ഭ കോ​ശി സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കുകയും ചെയ്‌തു.

ആറ്റുകാല്‍ ക്ഷേത്രത്തില്‍ നടക്കുന്ന കുത്തിയോട്ട വഴിപാട് കുട്ടികള്‍ക്ക് ജയിലറകള്‍ക്ക് തുല്ല്യമാണെന്ന് ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ പ്രതികരിച്ചിരുന്നു.

തന്റെ ബ്ളോഗിലൂടെയാണ് ശ്രീലേഖ ആചാരത്തിലെ വീഴ്‌ചകള്‍ ചൂണ്ടിക്കാട്ടി പ്രതികരിച്ചത്. ഇത് വിവാദമായതിനെ തുടർന്നാണ് ബാലവകാശ കമ്മീഷന്‍ സ്വയമേധയ കേസെടുത്തത്.

അനുബന്ധ വാര്‍ത്തകള്‍

Next Article