കുഞ്ഞാലിക്കുട്ടിക്ക് നിയമസഭയിൽ പ്രതിപക്ഷത്തേക്ക് സ്വാഗതം:പരിഹാസവുമായി മുഖ്യമന്ത്രി

Webdunia
ശനി, 2 ജനുവരി 2021 (09:16 IST)
എംപി സ്ഥാനം രാജിവെച്ച് നിയമസഭാ തെരെഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുഞ്ഞാലിക്കുട്ടിയുടെ നിയമസഭയിലേക്കുള്ള വരവിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ അത് പ്രതിപക്ഷത്തായിരിക്കും മുഖ്യമന്ത്രി പറഞ്ഞു.
 
കുഞ്ഞാലിക്കുട്ടി നേരത്തെ നിയമസഭാ അംഗമായിരുന്നു. എന്നാൽ ഒരു പ്രത്യേക സാഹചര്യം വരുന്നു എന്ന് തോന്നിയതിനാൽ അദ്ദേഹം പാർലമെന്റിലേക്ക് പോയി. ഇപ്പോൾ അത് അവസാനിപ്പിച്ച് ഇങ്ങോട്ട് വരണമെന്ന് അദ്ദേഹവും പാർട്ടിയും കരുതുന്നു എന്നതാണ് പുറത്ത് വന്നിട്ടുള്ള വിവരം. നിയമസഭയിൽ പ്രതിപക്ഷത്ത് കുഞ്ഞാലിക്കുട്ടിയെ പോലെ ഒരാൾ ഉണ്ടാകുന്നത് സഹായകരമായ നിലപാട് തന്നെയാണ്. എനിക്ക് മറിച്ചൊരു അഭിപ്രായമില്ല. മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
 
അതേസമയം സ്പീക്കർ പി ശ്രീരാമകൃഷ്‌ണനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന വാർത്തകളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article